ശബരിമല പ്രവേശത്തിന് പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന ചെറുത്തു തോല്‍പ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമല പ്രവേശത്തിന് പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന ചെറുത്തു തോല്‍പ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

November 9, 2018 0 By Editor

 ശബരിമല പ്രവേശത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോല്‍പിക്കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള.രഥ യാത്രയോടനുബന്ധിച്ച്‌ വയനാട് മാനന്തവാടിയില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു ശ്രീധരന്‍ പിള്ള. വിശ്വാസത്തെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണിതെന്നും അതിനെതിരെ വിശ്വാസികള്‍ അണിനിരക്കുമെന്നും ശ്രീധരന്‍ പിള്ളയുടെ വെല്ലുവിളി.

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും. പാസില്ലാത്ത പക്ഷം ഒരു വാഹനങ്ങളെയും നിലയ്ക്കലിലേക്ക് കടത്തിവിടല്ലെന്ന് പൊലീസ് അറിയിച്ചു.