പാലക്കാട്: വരള്‍ച്ചയും ജലദൗര്‍ലഭ്യവും പൊല്‍പ്പുള്ളിക്കാര്‍ക്ക് ഇനി പഴങ്കഥയാണ്. ഏതു വേനലിനേയും നേരിടാന്‍ തയ്യാറായ കുളങ്ങളും കൊക്കര്‍ണികളും പൊല്‍പ്പുള്ളിയെ ജലസമൃദ്ധമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പെണ്‍കൂട്ടായ്മയാണ് ഈ ജലസമൃദ്ധിക്ക് വഴിയൊരുക്കിയത്. വരള്‍ച്ചയെ പ്രതിരോധിക്കാനും കൃഷിയാവശ്യത്തിനുമായി കഴിഞ്ഞ വേനലില്‍ ഇവിടെ തയ്യാറാക്കിയത് 43 കുളങ്ങളും കൊക്കര്‍ണികളുമാണ്. കാര്‍ഷികാവശ്യത്തിന് ജലം സംഭരിക്കുന്ന വലിയ കിണറുകളാണ് കൊക്കര്‍ണികള്‍. 1200 ഓളം തൊഴില്‍ദിനങ്ങളിലാണ്് ഓരോ കൊക്കര്‍ണിയും പൂര്‍ത്തിയായത്. തൊഴിലാളികളുടെ ലഭ്യതയ്ക്കനുസരിച്ച് ഓരോ പ്രവൃത്തിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു. തൊഴിലാളികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് തൊഴില്‍ ദിനങ്ങള്‍ കുറയുകയും വേനലിനു മുമ്ബ് പണി...
" />
Headlines