മലപ്പുറം: പൊന്നാനി മറൈന്‍ മ്യൂസിയത്തിന്റെ ഒന്നാംഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വിശദ പഠന റിപ്പോര്‍ട്ട്് ഈ മാസം മുപ്പതിന് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. സിംഗപ്പൂരിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്. ചമ്രവട്ടം പ്രോജക്ട് ഓഫീസിനോട് ചേര്‍ന്നു പൊന്നാനിയില്‍ ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.36 കോടി രൂപയാണ് ചെലവ്. 4.36 കോടി രൂപ ടൂറിസം വകുപ്പും ഒരു...
" />