തൃശൂര്‍: ലോകം കാത്തിരുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂരാണ്. പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നകളും ചുവന്നുതുടുത്തും മഞ്ഞ വര്‍ണം വിതറിയും പൂക്കളും നീല നിറം വിരിയിച്ച പൂമരങ്ങളുമാണ് പൂരം പിറക്കുന്ന തേക്കിന്‍ക്കാട്ടിലേക്ക് ആളുകളെ വരവേല്‍ക്കുന്നത്. മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു. ഇതാദ്യാമായാണ് പൂരത്തിന് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006 ല്‍ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ...
" />
Headlines