പൊട്ടറ്റോ ടിക്കി ചാട്ട്

പൊട്ടറ്റോ ടിക്കി ചാട്ട്

September 12, 2018 0 By Editor

ചേരുവകള്‍

ഉരുളക്കിഴങ്ങ് -5 എണ്ണം, പുഴുങ്ങി ഉടച്ചത്
സവാള -2 എണ്ണം, പൊടിയായരിഞ്ഞത്.
പച്ചമുളക് – 2 എണ്ണം, അരി നീക്കിയരിഞ്ഞത്.
കോണ്‍ഫ്‌ളോര്‍- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ – വറുക്കാന്‍.
നാരങ്ങാനീര് – 1 ടീ.സ്പൂണ്‍
സ്റ്റഫിംഗിന്
കടലപരിപ്പ് – 4 ടേബിള്‍ സ്പൂണ്‍
ഗരം മസാലപ്പൊടി – അര ടേബിള്‍സ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍ – അര ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്നവിധം
കടലപരിപ്പ് രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വയ്ക്കണം. ഇനിയിത് പ്രഷര്‍ കുക്ക് ചെയ്ത് എടുക്കുക. അധികമുള്ള വെള്ളം ഊറ്റിമാറ്റുക. വേവിച്ച കടലപ്പരിപ്പ്, ഡ്രൈ മാംഗോ പൗഡര്‍, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ഒരു ബൗളില്‍ ഇടുക. ചെറുതായൊന്ന് ഉടയ്ക്കുക, സവാള, പച്ചമുളക്, കോണ്‍ഫ്‌ളോര്‍,നാരാങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായിളക്കുക. ഇത് 16 സമഭാഗങ്ങള്‍ ആക്കുക. ചെറു ഉരുളകള്‍ ആക്കി ഒന്നമര്‍ത്തി വയ്ക്കുക. മൂന്നില്‍ ഒന്ന് കനം ഉയായിരിക്കണം ടിക്കിക്ക്. ഇനി സ്റ്റഫിംഗില്‍ 12 ടീസ്പൂണ്‍ എടുത്ത് ടിക്കിയുടെ മദ്ധ്യത്തായി വിളമ്പുക. അരികുകള്‍ മദ്ധ്യത്തേക്ക് കൊണ്ടുവന്ന് ചെറുതായൊന്നമര്‍ത്തുക. എല്ലാം ഇതുപോലെ തയ്യാറാക്കുക. ഒരു നോണ്‍സ്റ്റിക്ക് ഫ്രൈയിംഗ് പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കി 68 ടിക്കികള്‍ നിരത്തി ചെറുതീയില്‍ വച്ച് വറുത്ത് കോരുക. ബ്രൗണ്‍ നിറമായിരിക്കണം. ഇവ ഒരു പ്‌ളേറ്റിലേക്ക് മാറ്റുക. എല്ലാ ടിക്കികളും ഇതേമാതിരി തയ്യാറാക്കുക.

വിളമ്പുന്ന രീതി
23 ടിക്കികള്‍ ഒരു പ്‌ളേറ്റില്‍ വയ്ക്കുക. മീതെ ചട്‌നിയില്‍ കുറച്ച് വിളമ്പുക. മീതെ സവാള പൊടിയായരിഞ്ഞത്, സേവ് എന്നിവ വിതറുക.രണ്ടുടീസ്പൂണ്‍ തൈര് തളിക്കുക, മുളകുപൊടി മീതെ വിതറുക. ഉടന്‍ വിളമ്പുക.