പ്രഭുദേവ ചിത്രം ലക്ഷ്മി ആഗസ്റ്റ് 24ന് തിയറ്ററുകളില്‍

August 4, 2018 0 By Editor

പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഡ്രാമ ചിത്രം ലക്ഷ്മിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും. ധനുഷ് ആണ് ലക്ഷ്മിയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

പ്രഭുദേവയ്‌ക്കൊപ്പം പ്രധാനവേഷം ചെയ്യുന്നത് ദിത്യ ഭാണ്ഡെ എന്ന കുട്ടിയാണ്. നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക.

മെര്‍ക്കുറിക്കു ശേഷം എ എല്‍ വിജയുമായി പ്രഭുദേവ ഒന്നിച്ച ചിത്രമാണ് ദേവി 2. ചാര്‍ളി ചാപ്ലിന്‍ 2, പൊന്‍ മാണിക്കവേല്‍ എന്നിവയാണ് പ്രഭുവേദയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.