മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പരിഹാസവുമായി സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി എം.വി.ജയരാജന്‍ രംഗത്ത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനാവുകയാണ് അര്‍ണബ് ചെയ്യേണ്ടതെന്നാണ് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്നവിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി പഠിച്ച്, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന...
" />
Headlines