തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തെ പാടെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇതിലൂടെ മോദി സ്വയം പരിഹാസ്യനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം ‘തറവേല’കളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്റെ വിലയിടിച്ചുകൊണ്ടിരിക്കുന്ന മോദി ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സുധീരന്‍ വ്യക്തമാക്കി.
" />
Headlines