കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ശരീരം ചവിട്ടുപടിയാക്കി വാര്‍ത്തകളില്‍ ഇടംനേടിയ മത്സ്യത്തൊഴിലാളി കെ പി ജെയസലിന് കാര്‍ സമ്മാനമായി നല്‍കി. ഇറാം മോട്ടോഴ്‌സ് ആണ് മഹീന്ദ്ര മറാസോ കാര്‍ ജെയ്‌സലിന് നല്‍കിയത്. ഇതെനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സമ്മാനമാണ്. ജീവിതത്തില്‍ എന്നെങ്കിലും എനിക്കൊരു കാറ് സ്വന്തമായുണ്ടാവുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല. ഈ കാറ് ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജെയ്‌സല്‍ പറഞ്ഞു. മന്ത്രി ടി.പി.രാമകൃഷ്ണ്‍ കാറിന്റെ താക്കോല്‍ ജെയ്‌സലിന് നല്‍കി. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ സാധിക്കാതിരുന്ന...
" />
Headlines