കൊച്ചി: പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ ടാങ്കര്‍ ലോറി ഡ്രെവര്‍മാര്‍ കൃത്യം നിര്‍വ്വഹിക്കാതെ വാഹനവുമായി മുങ്ങി. ഇവരുടെ ലൈസന്‍സ് റദ്ദാക്കി. ടാങ്കര്‍ലോറി ഡ്രൈവര്‍മാരായ രമേശന്‍, അഖില്‍ എന്നിവരുടെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ പി ജോസ് സസ്‌പെന്റ് ചെയ്തത്. പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനായിരുന്നു ഇരുവരേയും അധികൃതര്‍ ചുമതലപ്പെടുത്തിയത്. നേരത്തെ ഈ ടാങ്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ കളക്ടര്‍ നിര്‍ദ്ദേശം...
" />
Headlines