കൊച്ചി: പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എ വെള്ളക്കെട്ടില്‍ കുടുങ്ങി. മണികണ്ഠന്‍ചാല്‍ വനമേഖലയിലെ പ്രളയദുരിതങ്ങള്‍ നേരിട്ട് കാണാനും, വനമേഖലയിലെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യാനുമെത്തിയ ആന്റണി ജോണ്‍ എംഎല്‍എയും സംഘവും ആണ് കുടുങ്ങിയത്. എംഎല്‍എയും മാധ്യമപ്രവര്‍ത്തകരും സംഘവും വനാതിര്‍ത്തിയില്‍ ചപ്പാത്തില്‍ വെള്ളം നിറഞ്ഞതോടെ കുടുങ്ങുകയായിരുന്നു. ചപ്പാത്തിലെ വെള്ളം ഇറങ്ങാന്‍ ഒരു മണിക്കൂറോളം കാത്തുനിന്ന എംഎല്‍എ പിന്നീടു വെള്ളം കുത്തിയൊഴുകിയിരുന്ന ചപ്പാത്തിലൂടെ നടന്നാണു മറുകര കടന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ ജീപ്പിലാണ് എംഎല്‍എയും സംഘവും കടന്നു പോയത്. ഈ സമയത്ത്...
" />
Headlines