പ്രളയദുരിതം: ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി

പ്രളയദുരിതം: ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി

August 20, 2018 0 By Editor

കണ്ണൂര്‍: പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എല്ലാ സ്ഥലങ്ങളിലും ലോക നന്മയ്ക്ക് വേണ്ടിയുള്ള നാമജപയാത്രയും പ്രാര്‍ത്ഥനാ യജ്ഞവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജയന്തി ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാ ബാലന്‍മാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കും.

ശോഭായാത്ര, പതാകദിനം, ഗോപൂജ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ ചെണ്ടമേളം, ഫ്‌ലോട്ടുകള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വെച്ച് കണ്ണീരൊപ്പാം കണ്ണനോടൊപ്പം എന്ന പുനരധിവാസ പ്രവര്‍ത്തനത്തിന് പങ്കാളിയാവണമെന്നും ബാലഗോകുലം അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികളായ എന്‍വി പ്രജിത്ത്, എം അശോകന്‍, പിവി ഭാര്‍ഗവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.