തൊടുപുഴ: മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ കൃത്രിമ ഭക്ഷ്യക്ഷാമം സൃഷ്ടിക്കാന്‍ വ്യാപക ശ്രമം. ഇതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. മഴ മാറിയതോടെ ആളുകള്‍ കൂട്ടമായെത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി സൂക്ഷിക്കുന്നതിനെത്തുടര്‍ന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വന്‍തോതില്‍ സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനാലും ക്ഷാമം നേരിടുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. തൊടുപുഴ, കട്ടപ്പന, അടിമാലി, ചെറുതോണി മേഖലകളില്‍ ചുരുക്കംചില വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് മടികാണിക്കുന്നതായി പരാതിയുണ്ട്. ചിലര്‍ ഇരട്ടിയിലേറെ തുക ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. കട്ടപ്പന, തൊടുപുഴ...
" />