തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ പാഠപുസ്തകം വിതരണം ചെയ്യും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗം പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികല്‍ക്ക് നോട്ടുബുക്കും ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
" />
Headlines