പത്തനംതിട്ട: പ്രളയത്തിന് ശേഷം സന്നിധാനത്തെയും തീര്‍ഥാടന പാതയിലെയും വൈദ്യുതി താത്കാലികമായി പുന:സ്ഥാപിച്ചതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോട് കൂടിയാണ് വൈദ്യുതി താത്കാലികമായി പുനഃസ്ഥാപിച്ചത്. സന്നിധാനത്തേക്ക് പോകുന്ന മൂന്ന് 11 കെവി ലൈനുകളില്‍ ഒരെണ്ണമാണ്് നിലവില്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പമ്ബയിലെ വൈദ്യുതി വിതരണം ഓഗസ്റ്റ് 18ന് തന്നെ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. സന്നിധാനം ഫീഡറിലെ വൈദ്യുതി താത്കാലികമായി പമ്ബ മണല്‍പ്പുറത്ത് താല്‍ക്കാലിക സ്ട്രക്ച്ചര്‍ സ്ഥാപിച്ച് പുനഃസ്ഥാപിച്ചു. കഴിഞ്ഞ മാസം പതിനാലിനായിരുന്നു പ്രളയത്തോട് കൂടി...
" />
Headlines