ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് റമസാന്‍ നോമ്പ് എടുക്കാമോ എന്നത്. ‘ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ റമസാന്‍ വ്രതം എടുക്കണമെന്നില്ല; നന്മ പ്രവര്‍ത്തിച്ചാല്‍ മതി’ എന്ന് പരിശുദ്ധ ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ പലപ്പോഴും അതില്‍ തൃപ്തരാവില്ല എന്നതാണു വാസ്തവം. പ്രമേഹരോഗത്തിന്റെ അവസ്ഥ, രോഗിയുടെ പ്രായം, രോഗി ഉപയോഗിക്കുന്ന മരുന്നുകള്‍, രോഗിക്കുള്ള മറ്റു സങ്കീര്‍ണതകള്‍ എന്നിവ അടിസ്ഥാനമാക്കി മാത്രമേ റമസാന്‍ വ്രതാനുഷ്ഠാനത്തെക്കുറിച്ചു തീരുമാനിക്കാനാവൂ. വ്രതാനുഷ്ഠാനം പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞുപോകുന്നതിനും നിര്‍ജ്ജലീകരണത്തിനും കാരണമായേക്കാം എന്നതാണു പ്രധാനകാരണം. റമസാന്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector