കൊച്ചി: പ്രണയിച്ച് വിവാഹിതരായ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കിയ മാനേജ്‌മെന്റ്് നടപടി ഹൈകോടതി റദ്ദാക്കി. കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന നിര്‍ദേശത്തോടെയാണ് ഉത്തരവ്. പ്രേമിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയ വര്‍ക്കല ചാവര്‍കോട് സി.എച്ച്.എം.എം കോളജ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.ബി.എ വിദ്യാര്‍ഥിനി മാളവികയും ഭര്‍ത്താവായ സീനിയര്‍ വിദ്യാര്‍ഥി വൈശാഖും നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. 2016 17ല്‍ ബി.ബി.എക്ക് ചേര്‍ന്ന മാളവിക വൈശാഖുമായി പ്രണയത്തിലായി. വീട്ടുകാരുടെയും കോളേജ് അധികൃതരുടെയും എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടി വിവാഹിതരായി....
" />
Headlines