പ്രസവശേഷം ശരീരം വണ്ണം വെയ്ക്കുന്നത് മിക്ക സ്ത്രീകള്‍ക്കും നിരാശയുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രസവത്തിനു മുമ്ബുള്ള ശരീരസൗന്ദര്യം തിരികെ സ്വന്തമാക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക പറയും പോലെ അത്ര എളുപ്പമായിരിക്കില്ല. നിങ്ങളുടെ നഷ്ടമായ ശരീരസൗന്ദര്യം തിരികെ ലഭിക്കുന്നതിന് ഇനി പറയുന്ന ടിപ്പുകള്‍ സഹായിക്കും. ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക (Avoid crash diets) ക്രാഷ് ഡയറ്റിംഗിനെ ഭൂരിഭാഗം ഡയറ്റീഷ്യന്മാരും അംഗീകരിക്കുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ഭാരം കുറയ്ക്കാമെന്നതാണ് ക്രാഷ് ഡയറ്റിന്റെ മുഖ്യ ആകര്‍ഷണമായി പറയുന്നത്. എന്നാല്‍, വളരെപ്പെട്ടെന്ന് ഭാരം കുറയ്ക്കുമെന്ന...
" />