പ്രശാന്ത് കിഷോര്‍ ജെ.ഡി.യു സീറ്റില്‍ മല്‍സരിക്കാന്‍ സാധ്യത

പ്രശാന്ത് കിഷോര്‍ ജെ.ഡി.യു സീറ്റില്‍ മല്‍സരിക്കാന്‍ സാധ്യത

September 16, 2018 0 By Editor

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്ക്. 2014ല്‍ മോദിയെയും 2015ല്‍ ബീഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് പ്രശാന്ത് കിഷോര്‍. നിതീഷിനൊപ്പം ജെഡിയു സീറ്റില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഇന്നത്തെ പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്നത്. ‘ബീഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ്’ പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.