കൊല്ലം: സിപിഎം നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐ. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമന്ന സിപിഎം നിര്‍ദേശമാണ് എസ്എഫ്‌ഐ തള്ളിയത്. സംഘടനയുടെ ഭരണഘടനയില്‍ പ്രായപരിധിയെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വിജിന്‍ വ്യക്തമാക്കി. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തു തുടക്കമാകുന്നതിനു മുന്നോടിയായാണു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പ്രായപരിധി സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്‌ഐയ്ക്കുള്ളത്. ഇതിനു പുറമെ 19 അംഗ സെക്രട്ടേറിയറ്റ്...
" />
Headlines