ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനില്‍ ഉറങ്ങികിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ കെ.പി.പ്രേംനാഥാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. 2006ല്‍ തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് പ്രേംനാഥ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം പുറത്തുവന്നത്. കോയമ്പത്തൂരില്‍ നിന്നും റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറിയ പ്രതി ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് വയസുകാരിയെ...
" />
Headlines