ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് പൃഥിരാജിന്റെ ‘രണം’. ഏപ്രിലില്‍ തിയേറ്ററിലെത്തേണ്ട ചിത്രം നാലു മാസത്തിലേറെ വൈകി നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജിന്റെ ‘കൂടെ’യും ‘മൈ സ്റ്റോറി’യും അടുപ്പിച്ച് തിയേറ്ററിലെത്തിയതും, പ്രളയവും കാരണമാണ് സിനിമയുടെ റിലീസ് വൈകിയതെന്ന് സംവിധായകന്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ‘രണം’, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കയിലെ ഡെട്രോയിറ്റിലെയും കാനഡയിലെ ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍...
" />
Headlines