തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ്.ശ്രീധരന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ഒഴിവ് വന്ന പദവിയിലേക്കാണ് ശ്രീധരന്‍പിള്ളയുടെ നിയമനം. ഇത് രണ്ടാം തവണയാണ് ബി.ജെ.പി അദ്ധ്യക്ഷ പദവിയിലേക്ക് ശ്രീധരന്‍പിള്ള നിയമിതനാകുന്നത്. വി.മുരളീധരന്‍ എം.പിക്ക് ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതല കൂടി നല്‍കാനും കേന്ദ്രനേതൃത്വം തീരുമാനിച്ചു. നേരത്തെ, ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ പി.എസ്.ശ്രീധരന്‍പിള്ള സമ്മതമറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര നേതാക്കള്‍ തന്നോടു സംസാരിച്ചിരുന്നെന്നും അധ്യക്ഷനാകുന്നതിനു തനിക്കു വിയോജിപ്പില്ലെന്നു കേന്ദ്ര...
" />
Headlines