ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരെ കുറിച്ച് വിവരണങ്ങള്‍ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കം മോദിസര്‍ക്കാറിന്റെ പദ്ധതികള്‍ കുത്തിനിറച്ചും എന്‍.സി.ഇ.ആര്‍.ടിയുടെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. ആറു മുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പരിഷ്‌കാരം. 10ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം പരിഷ്‌കരിച്ച് ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായാണ് പുതിയ അധ്യയനവര്‍ഷം എന്‍.സി.ഇ.ആര്‍.ടി തയാറാക്കിയത്. രാഷ്ട്രീയക്കാരെക്കുറിച്ച വിവരങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണുകളും ചുരുക്കി. വിവരാവകാശ നിയമം എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് തോന്നിപ്പിക്കുന്നവിധമാണ് പുസ്തകത്തിലെ ചിത്രീകരണം. നോട്ട് നിരോധനത്തെ കുറിച്ച് വിവരിക്കുന്നത് 10ാം ക്ലാസ് ഇക്കണോമിക്‌സ്...
" />
Headlines