ഗണേശ് ചതുര്‍ഥി പ്രമാണിച്ച് 60 പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് മേസേജിങ് ആപ്ലിക്കേഷനായ ഹൈക്ക് മെസഞ്ചര്‍. ആഘോഷങ്ങളുടെയും സന്തോഷത്തിന്റേയും സ്റ്റിക്കറുകളാണ് ഹൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിലും പൂനെയിലുമാണ് പ്രധാനമായും ആഘോഷങ്ങള്‍ നടക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസിലും സ്റ്റിക്കറുകള്‍ ലഭ്യമാണ്. 40 ഭാഷകളില്‍ 20,000ത്തോളം സ്റ്റിക്കറുകളാണ് ഹൈക്ക് നല്‍കുന്നത്. ഇന്ത്യയിലെ ആഘോഷങ്ങള്‍, ബോളിവുഡ്, കോമഡി, കബഡി, ഇമോഷന്‍സ് തുടങ്ങിയ സ്റ്റിക്കറുകളെല്ലാം ഹൈക്ക് മെസഞ്ചറില്‍ ലഭ്യമാണ്.
" />
Headlines