ചെറുപുഴ: കാര്യങ്കോട് പുഴയോരത്തുനിന്ന് അനധികൃതമായി ലോഡ് കണക്കിന് ഈറ്റവെട്ടിക്കടത്തുന്നെന്ന് പരാതി. പുഴയ്ക്ക് സംരക്ഷണമായി പുഴ പുറമ്പോക്കില്‍ വളരുന്ന ഈറ്റക്കാടാണ് വെട്ടുന്നത്. ഈറ്റക്കാടുകള്‍ വെട്ടുന്നത് വേനല്‍ക്കാലത്ത് പുഴയിലെ വെള്ളം അതിവേഗം വറ്റുന്നതിനിടയാക്കും. കൂടാതെ കരയിടിച്ചിലുണ്ടാവുകയും ചെയ്യും. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഓടക്കൊല്ലി, ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍, മുന്താരി റോഡിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുനിന്നുമാണ് വ്യാപകമായി ഈറ്റ വെട്ടുന്നത്. പുഴയുടെ പുറമ്പോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ്. ഈറ്റ തമിഴ്‌നാട്ടിലെ സേലത്തേക്കാണ് ലോറിയില്‍ കടത്തുന്നത്. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് ഈറ്റവെട്ടി കടത്തുന്ന സംഘങ്ങള്‍ക്കെതിരെ നടപടി...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector