കോഴിക്കോട്: പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് തഹസീല്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്‍കി കഴിഞ്ഞു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ തിരക്കിട്ട് പണികള്‍ നടന്നിരുന്നത്. സ്റ്റോപ് മെമ്മോ ലംഘിച്ചായിരുന്നു എംഎല്‍എയുടെ പിവിആര്‍ പാര്‍ക്കില്‍ തിരക്കിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
" />
Headlines