സൗദി : ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധരാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നിവയുടെ മരുന്നുകള്‍ ഖത്തറില്‍ ഇനി മുതല്‍ വില്‍ക്കാന്‍ പാടില്ല. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍ നിന്നും ഈ രാജ്യങ്ങളുടെ മരുന്നുകള്‍ ഉടന്‍ നീക്കണമെന്ന് വകുപ്പ്...
" />
Headlines