രഹസ്യമായി വീഡിയോകള്‍ കാണാന്‍ പേടിക്കേണ്ട: യൂട്യൂബിലും സ്വകാര്യത ഏര്‍പ്പെടുത്തുന്നു

July 12, 2018 0 By Editor

യൂട്യൂബില്‍ ഇനി രഹസ്യമായി വീഡിയോ കാണാം. സ്വകാര്യമായി ദൃശ്യങ്ങള്‍ കാണുന്നതിനായി ഇന്‍കോഗ്‌നിറ്റൊ മോഡ് ഏര്‍പ്പെടുത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗൂഗിള്‍ ക്രോമിനു സമാനമായ സൗകര്യമാണ് യൂട്യൂബിലും ഏര്‍പ്പെടുത്തുന്നത്. ഇന്‍കോഗ്‌നിറ്റൊ മോഡില്‍ ദൃശ്യങ്ങള്‍ കണ്ടാല്‍ ഇത് ബ്രൗസറിന്റെ ഹിസ്റ്ററിയില്‍ ഉണ്ടാകില്ല. അതിനാല്‍ സ്വകാര്യമായി വീഡിയോ കാണാന്‍ ഇതിലൂടെ സാധിക്കും. ഈ മോഡുള്ള ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.

ഉപഭോക്തക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് ഗൂഗിള്‍ യൂട്യൂബിലും ഇന്‍കോഗ്‌നിറ്റൊ സൗകര്യം ഏര്‍പ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.