ന്യൂഡല്‍ഹി: രാജ്യസുരക്ഷയാണ് രാഷ്ട്രീയത്തേക്കാള്‍ വലുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിജിജുവിന്റെ പ്രതികരണം. ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഒരു എന്‍ജിഒയ്ക്ക് മാത്രമേ ഇടമുള്ളൂ. അത് ആര്‍എസ്എസാണ്. മറ്റ് എല്ലാ...
" />
Headlines