പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള  എം.കെ.സ്റ്റാലിന്റെ നിലപാടിനെ തള്ളി വിവിധ കക്ഷികള്‍

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള എം.കെ.സ്റ്റാലിന്റെ നിലപാടിനെ തള്ളി വിവിധ കക്ഷികള്‍

December 19, 2018 0 By Editor

ബിജെപി വിരുദ്ധ പ്രതിപക്ഷ നിരയുടെ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നിലപാടിനെ തള്ളി വിവിധ കക്ഷികള്‍. സ്റ്റാലിന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം നിലപാടാണെന്നും അതൊരിക്കലും പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായമല്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഘിലേഷ് യാദവ് വ്യക്തമാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍, ചന്ദ്രശേഖര്‍ റാവു തുടങ്ങിയവരെല്ലാം ഒരുമിച്ച് നിന്നാണ് സഖ്യം രുപീകരിച്ചിരിക്കുന്നത്. ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അത് എല്ലാവരുടേയും പൊതു അഭിപ്രായമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

എന്നാല്‍ പുതിയ പ്രധാനമന്ത്രി വേണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ താന്‍ ഒരു നിര്‍ദേശം വക്കുക മാത്രമാണ് ചെയ്തതെന്ന് സ്റ്റാലിന്‍ അഖിലേഷിന് മറുപടി നല്‍കി. തമിഴ്‌നാട്ടില്‍ നിന്നും രാഹുല്‍ഗാന്ധിയെയാണ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.