സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുൽ ആർ നായർക്കും  ജില്ലാ സബ് കളക്ടർ അഞ്ജു I A S നും കോഴിക്കോട്ട് ആദരവ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുൽ ആർ നായർക്കും ജില്ലാ സബ് കളക്ടർ അഞ്ജു I A S നും കോഴിക്കോട്ട് ആദരവ്

February 13, 2019 0 By Editor
ബാംഗ്ലുർ വ്യക്തിവികാസകേന്ദ്രയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കോവൂരിലെ ശ്രീശ്രീരവിശങ്കർ വിദ്യാമന്ദിറിൽ നടന്ന ”തൗര്യാത്രികം 2019 “ വാർഷികാഘോഷം   ജില്ലാ സബ് കളക്ടർ അഞ്ജു I A S ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു . പ്രമുഖ യുവചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവുമായ രാഹുൽ ആർ നായർ , ജില്ലാ സബ് കളക്ടർ കെ.എസ്. അഞ്ജു I A S എന്നിവരെ മികച്ചകലാപ്രവര്‍ത്തനത്തിനും വിശിഷ്ട വ്യക്തിത്വങ്ങൾ എന്ന നിലയിലും ആഘോഷച്ചടങ്ങിൽ ആദരിച്ചു .ആഘോഷച്ചടങ്ങിൻറെ  ഭാഗമായിപ്രമുഖ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ സംസാരിക്കുകയും  വിദ്യാർത്ഥികളുടെ വകയായി  കലാസന്ധ്യയും അരങ്ങേറി.  രാഹുൽ ആർ നായർ കഥയെഴുതി സംവിധാനം നിർവ്വഹിച്ച ” ഒറ്റമുറി വെളിച്ചം ” പോയവർഷത്തെ മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മികച്ച കഥാചിത്രം സഹനടി ,എഡിറ്റർ ,കൂടാതെ നായികക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റമുറി വെളിച്ചത്തിനാണ്‌ ലഭിച്ചത്. ഇതിനുപുറമെ ന്യുയോർക്ക്,ദുബൈ ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി,രാഹുൽ ആർ നായർ ദീർഘകാലമായി ആർട് ഓഫ് ലിവിംഗിൻറെ സജീവപ്രവർത്തകനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാൻ ഡോ .റിജി ജി നായരുടെ പുത്രനുമാണ്‌.