ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ചുകൊണ്ടാണ് അബാസ് നഖ്വി സംസാരിച്ചത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ആരോണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നടന്നത് ആഗോള അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. ഫ്രാന്‍സില്‍ വലിയ കുഴപ്പമാണെന്ന് അനില്‍ അംബാനിയോട് നരേന്ദ്രമോദി പറയണമെന്നും രാഹുല്‍ പരിഹസിച്ചു. റാഫേല്‍ യുദ്ധവിമാന കരാര്‍...
" />
Headlines