രാജാ 2വിലൂടെ ജെയ് മലയാളത്തിലേക്ക്

രാജാ 2വിലൂടെ ജെയ് മലയാളത്തിലേക്ക്

July 7, 2018 0 By Editor

തമിഴ് യുവതാരം ജെയ് മലയാളത്തിലേക്ക് എത്തുന്നു. മമ്മൂട്ടി ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയാണ് രാജാ 2. ചെന്നൈ 600028, സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും എന്നിവയാണ് ജെയ്‌യുടെ തമിഴ് ചിത്രങ്ങള്‍. ഭഗവതിയില്‍ വിജയ്‌യുടെ അനിയനായാണ് ജെയ് സിനിമയില്‍ തുടക്കമിടുന്നത്. തമിഴില്‍ വെങ്കട്ട് പ്രഭുവിന്റെ പാര്‍ട്ടി, എ.എന്‍. പിച്ചുമണി സംവിധാനം ചെയ്യുന്ന ജറുഗണ്ടി എന്നീ ചിത്രങ്ങളിലാണ് ജെയ് ഇപ്പോള്‍ അഭിനയിക്കുന്നത്.

വൈശാഖ് ചിത്രമായ പോക്കിരിരാജയുടെ തുടര്‍ച്ചയാകില്ല രാജാ 2 എന്നാണ് സൂചന. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജികുമാറാണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. ആഗസ്റ്റ് ഒമ്പതിന് എറണാംകുളത്ത് രാജാ 2വിന്റെ ചിത്രീകരണം ആരംഭിക്കും.