തമിഴ്‌നാട്: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ചേരും. പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്‌തേക്കും. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. അന്തിമ തീരുമാനം ഗവര്‍ണറുടേതാത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച...
" />