ജയ്പുര്‍: രജ്പുത്ത് സമുദായത്തെ എലികളോട് ഉപമിച്ച രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും മുറിക്കുമെന്ന് ശ്രീ രജ്പുത്ത് കര്‍ണി സേനയുടെ ഭീഷണി. വിഷയത്തില്‍ മന്ത്രി ഉടന്‍ മാപ്പ് പറയണമെന്നും കര്‍ണിസേന ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്ത് വന്നത്. സര്‍വ രജ്പുത്ത് സമാജ് സംഘര്‍ഷ് സമിതി എന്ന സംഘടന വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രചരണവുമായി രംഗത്ത് വരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി....
" />
Headlines