കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നത് 700ല്‍ അധികം പേരാണ്. കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളുമടക്കം ഈ കൂട്ടത്തില്‍ ഉണ്ട്. രണ്ട് ദിവസമായി നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും ബന്ധപ്പെട്ടിട്ടും ഒരു സഹായവും എത്തിയിട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. തൈപ്പട്ടൂര്‍, കൊറ്റമം, കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഒരു തുള്ളി വെള്ളമെങ്കിലും എത്തിക്കൂ എന്നവര്‍ വിളിച്ച് പറയുന്നുണ്ട്. അവിടെയും കുട്ടികളും പ്രായമായവരും രോഗബാധിതരുമുണ്ട്. നേവിയോ എയര്‍ഫോഴ്‌സോ മറ്റ് രക്ഷാപ്രവര്‍ത്തകരോ ഇവിടെ എത്തിയിട്ടില്ല....
" />