രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടു നല്‍കിയില്ല: നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

August 19, 2018 0 By Editor

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു. അഞ്ച് ബോട്ടുടമകളാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കാതെ വിട്ടു നിന്നത്. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചു; രണ്ട് ഷട്ടറുകള്‍ അടച്ചു

ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേജസ് ബോട്ടുടമ സിബിയെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിരവധി ബോട്ടുകള്‍ കൈവശമുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനതിന് വിട്ടു നല്‍കാന്‍ ഇവര്‍ തയാറില്ല. ജീവനക്കാര്‍ക്ക് അവധി നല്‍കുകയും ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ബോട്ട് ഡ്രൈവര്‍മാരില്‍ പലരുടെയും ലൈസന്‍സ് അനധികൃതമായി നേടിയതാണെന്ന പരാതി പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആശാ ശരത്തിന്റെ വീട്ടിലാണിപ്പോളുള്ളത്; പ്രളയക്കെടുതിയില്‍ നിന്നും രക്ഷപെട്ട് നടി അനന്യ

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ബോട്ടുകള്‍ യഥാസമയം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതില്‍ പോര്‍ട്ട് സര്‍വേയറുടെ പ്രവര്‍ത്തനം തൃപ്തികരമല്ലായിരുന്നുവെന്നും മന്ത്രി വിലയിരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: Ctiy branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.