ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരുമെന്ന പ്രസ്താവന നടത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് രാം കദമിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവും വിവാദത്തില്‍. രാം കദമിന്റെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ച മുന്‍മന്ത്രി കൂടിയായ സുബോധ് സോജിയാണ് വിവാദത്തില്‍ ചാടിയത്. വ്യാഴാഴ്ച കിഴക്കന്‍ മഹാരാഷ്ട്രയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സോജി പരാമര്‍ശം നടത്തിയത്. ഒരു നിയമസഭാംഗത്തിന് ചേരുന്ന നടപടിയല്ല റാമില്‍ നിന്നും ഉണ്ടായതെന്നും സോജി കൂട്ടിച്ചേര്‍ത്തു. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ടെന്നും...
" />