മസ്‌കത്ത്: റമദാനില്‍ മസ്‌കത്തിലെ റൂട്ടുകളില്‍ അര്‍ധരാത്രി വരെ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ 6.30ന് സര്‍വിസ് ആരംഭിക്കും. ഓരോ 15, 20 മിനിറ്റുകളില്‍ ബസ് ലഭ്യമാകുന്ന വിധത്തിലായിരിക്കും സമയക്രമം. മസ്‌കത്ത് ഗവര്‍ണറേറ്റിന് പുറത്തേക്കുള്ള സര്‍വിസുകളിലെ ആളുകളുടെ ടിക്കറ്റ് നിരക്കിലും ഷിപ്പിങ് സര്‍വിസ് ഫീസിലും 20 ശതമാനം ഇളവ് നല്‍കുമെന്നും ദേശീയ പൊതുഗതാഗത കമ്പനി അറിയിച്ചു. റമദാനില്‍ യാത്രാസൗകര്യം സുഗമമാക്കുക ലക്ഷ്യമിട്ടാണ് മറ്റു ഗവര്‍ണറേറ്റുകളിലേക്കുള്ള സര്‍വിസിന് 20 ശതമാനം നിരക്കിളവ് ഏര്‍പ്പെടുത്തിയത്. ഷിപ്പിങ് സര്‍വിസ് ഫീസിലെ ഇളവ്...
" />
New
free vector