തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രണ്ട് ദിവസമാണ് സന്ദര്‍ശനം. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശനം. തുടര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും പങ്കെടുക്കും. ഇതിന് ശേഷം റോഡ് മാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെത്തി ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്ബുകളും സന്ദര്‍ശിക്കും....
" />
Headlines