രണ്ട് ദിവസത്തിനുശേഷം ഡീസല്‍ വിലയില്‍ നേരിയ കുറവ്

July 19, 2018 0 By Editor

തിരുവനന്തപുരം: ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.95 രൂപയും ഡീസലിന് 73.20 രൂപയുമാണ്.