രണ്ടരക്കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

May 1, 2018 0 By Editor

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 72 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. യുഎഇ, ഒമാന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് സ്ത്രീകളില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.