രേഖകളില്ലാതെ ഇതര സംസ്ഥാനക്കാര്‍ക്ക് താമസം ഒരുക്കുന്നവര്‍ക്ക് ഇനി പണികിട്ടും

August 5, 2018 0 By Editor

തിരുവനന്തപുരം: രേഖകളില്ലാതെ ഇതര സംസ്ഥാനക്കാര്‍ക്ക് താമസം ഒരുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രേഖകളില്ലാതെ തൊഴിലാളികളെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പെരുമ്ബാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം.

കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും നടപടി ബാധകമാണെന്ന് പെരുന്പാവൂര്‍ സിഐ ബിജു പൗലോസ് അറിയിച്ചു. ഒന്നര ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ പെരുമ്ബാവൂര്‍ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം പെരുമ്ബാവൂരില്‍ മാത്രം 4550 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതാണ്.

മന്ത്രി മേഴ്‌സികുട്ടിയമ്മ നിമിഷയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.