മുംബൈ: റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അനില്‍ അംബാനി രാജിവെച്ചു. കമ്ബനി അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം പുറത്തുവിട്ടു. 2013ലെ കമ്ബനി നിയമത്തിലെ 165 വകുപ്പ് പ്രകാരം ഒരാള്‍ക്ക് പത്ത് കമ്ബനികളുടെ ഡയറക്ടറായി മാത്രമേ തുടരാനാവുകയുള്ളൂ. ഇതു പ്രകാരമാണ് അനില്‍ അംബാനി രാജിവെച്ചതെന്ന് കമ്ബനിയുടെ സെക്രട്ടറി പരേഷ് റാത്തോഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യങ്ങളുള്ള കമ്ബനികളില്‍ ഒന്നാണ് റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ്.
" />
Headlines