കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപത് വയസുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയല്‍ തീ കൊളുത്തുകയായിരുന്നു. ഓഫീസിനുള്ളിലെ ഫയലുകള്‍ കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. റീസര്‍വ്വേയ്ക്കായി മാസങ്ങളോളം കയറി ഇറങ്ങിയ ആളാണ് തീയിട്ടത്.
" />
Headlines