റോഡ് നിര്‍മാണത്തിനായി മണ്ണെടുത്തപ്പോള്‍ കിട്ടിയത് 12ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍

റോഡ് നിര്‍മാണത്തിനായി മണ്ണെടുത്തപ്പോള്‍ കിട്ടിയത് 12ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍

July 14, 2018 0 By Editor

റായ്പൂര്‍: ഛത്തീസ്ഗഡില്‍ റോഡ് നിര്‍മാണത്തിനായി മണ്ണെടുത്തപ്പോള്‍ കിട്ടിയത് 12ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍. ഛത്തീസ്ഗഡിലെ കൊന്‍ഡഗണില്‍ റോഡ് നിര്‍മാണത്തിനിടെയാണ് സ്വര്‍ണ നാണയങ്ങളും വെള്ളി നാണയവും ലഭിച്ചത്.

മണ്‍കലത്തില്‍ സൂക്ഷിച്ച നിലയില്‍ 57 സ്വര്‍ണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചത്. കോര്‍കോടിബെഡ്മാ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നകിനായി റോഡ് നിര്‍മിക്കുന്നതിനിടെയാണ് നാണയങ്ങള്‍ ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ നിലകാന്ത് വ്യക്തമാക്കി.