കല്‍പ്പറ്റ: വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് കല്‍പ്പറ്റ ബൈപാസില്‍ ഗതാഗതം താത്കാലികമായി നിരോധിച്ചു. ബൈപാസില്‍ മൈലാടിപ്പാറയ്ക്കു ചുവടെയുള്ള ഭാഗത്താണ് കിണര്‍ പോലെ ഗര്‍ത്തം രൂപപ്പെട്ടത്. സി.കെ. ശശീന്ദ്രന്‍ എംഎല്‍എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ഗര്‍ത്തം അടിയിലൂടെയുള്ള ശക്തമായ കുത്തൊഴുക്കുമൂലം രൂപപ്പെട്ടതാകാമെന്നു പൊതുമാരാത്ത് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. റോഡ് അടിയന്തരമായി നന്നാക്കുമെന്ന് അവര്‍ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ബൈപാസില്‍ ഗതാഗതം താത്കാലികമായി തടഞ്ഞത്. ഇന്നലെ രാവിലെ ബൈക്ക് യാത്രക്കാരന്‍ ഗര്‍ത്തത്തില്‍ വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു.
" />
Headlines