റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി പൊതുവഴി സഞ്ചാരയോഗ്യമാക്കി: അഭിനന്ദനത്തിനു പകരം അധ്യാപകന് പിഴ ശിക്ഷ

July 7, 2018 0 By Editor

തിരുവല്ല: കനത്ത മഴയില്‍ റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റിയ അധ്യാപകന് പിഴ ശിക്ഷ. കോട്ടൂര്‍ സ്വദേശിയായ അധ്യാപകനാണ് പൊതുവഴി സഞ്ചാരയോഗ്യമാക്കാന്‍ സഹായിച്ചതിന് പുലിവാലു പിടിച്ചത്. 7000 രൂപ പിഴയടയ്ക്കണമെന്നാണ് അധ്യാപകനോട് പെരിയാര്‍വാലി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പെരിയാര്‍വാലി കറുകപ്പിള്ളി ബ്രാഞ്ച് കനാലില്‍ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂള്‍ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകന്‍ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാര്‍വാലി അധികൃതര്‍ അധ്യാപകനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടത്. വെട്ടിമാറ്റിയ വൃക്ഷത്തിന്റെ വിശദാംശങ്ങളൊക്കെ കാണിച്ച് പിഴ ഒഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. രണ്ടാഴ്ച മുമ്ബുണ്ടായ കാറ്റിലും മഴയിലുമാണ് മരം റോഡിലേക്ക് മറിഞ്ഞു വീണത്.