രൂപയുടെ തകര്‍ച്ച തുടരുന്നു

September 12, 2018 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. ഡോളറിന് 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ആറിന് ഡോളറിന്റെ വില 72.11 എത്തിയതായിരുന്നു ഇതുവരെയുള്ള രൂപയുടെ വലിയ ഇടിവ്.

അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.20 രൂപയുടേയും ഡീസലിന് 2.65 രൂപയുടേയും വര്‍ധന രേഖപ്പെടുത്തി. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്‌സ് 509 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് രണ്ടുദിവസത്തിനുള്ളില്‍ ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്.